കണ്ണൂർ:ജില്ലയുടെ സമഗ്രവികസന പദ്ധതികൾക്ക് കുതിപ്പേകുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. നാടുകാണിയിൽ 300 ഏക്കർ ഭൂമിയിൽ 300 കോടി രൂപ ചെലവിൽ സഫാരി പാർക്ക് ആരംഭിക്കാൻ പ്രാരംഭ ചെലവുകൾക്കായി രണ്ട് കോടി രൂപ വകയി രുത്തി. പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതിക്ക് 10 കോടി രൂപയും മലബാർ ക്യാൻസർ സെന്ററിന് 28 കോടി രൂപയും കൈത്തറി മേഖലയ്ക്ക് 66 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നാടുകാണി കിൻഫ്ര പാർക്കിൽ ഡൈയിങ് ആൻഡ് പ്രിന്റിങ് യൂണിറ്റിന് ഒമ്പത് കോടി. കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് തീർഥാടകർക്ക് സൗക ര്യമേർപ്പെടുത്താൻ ഒരുകോടി രൂപയാണ് പ്രത്യേകമായി അനുവദിച്ചത്. അഴീക്കൽ തുറമുഖ വികസന പദ്ധതിക്കും കണ്ണൂർ റീജണൽ ലബോറട്ടറി അടക്കമുള്ള അഞ്ച് ലബോറട്ട് റികളുടെ വികസനത്തിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കണ്ണൂർ ഗവ. ടിടിഐയിൽ ആർട്ട് ഗ്യാലറിക്കും കൈത്തറി ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഒരു സ്ഥിരം സ്റ്റാൾ തുടങ്ങുന്നതിനും വർക്കിങ് വിമൻസ് ഹോസ്റ്റൽ നിർമിക്കുന്നതിനും പയ്യാമ്പലം സ്മൃതിമണ്ഡപത്തിലേക്കുള്ള പാലം പുതുക്കി പണിയാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. മൈസ് ടൂറിസം പദ്ധതിയിലും സംസ്ഥാനത്തെ പ്രധാന നഗരങ്ങളെയും ആസ്ഥാനങ്ങളെയും കുട്ടിയോജിപ്പിക്കുന്നതുമായ പദ്ധതിയിലും
സെൻട്രൽ റോഡ് ഫണ്ട് മുഖേന നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയിലും കണ്ണൂരിനെ ഉൾപ്പെടുത്തി. എ കെ ജി മ്യൂസിയത്തിന് 3.75 രൂപയാണ് വകയിരുത്തിയത്. വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിനായി ഫണ്ട് അനുവദിച്ചതും ജില്ലയുടെ വികസനക്കുതിപ്പിന് ഊർജം പകരും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.