പറവൂർ:പറവൂർ ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് - സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു.
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകൾക്കു പച്ചക്കറി തൈകളും വളവും നൽകി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
5 പഞ്ചായത്തിലെയും ഗ്രൂപ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു യൂണിറ്റിന് 250 പച്ചക്കറി തൈകളും14 കിലോ ജൈവ വളവും നൽകുന്നതാണ് പദ്ധതി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗാന അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം രാജഗോപാൽ, എ.കെ മുരളീധരൻ, നിത സ്റ്റാലിൻ, ജെൻസി തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശശി മേനോൻ, കൃഷി ഓഫീസർ അതുൽ ബി മണപ്പാടൻ, സെക്രട്ടറി പ്രതീക്ഷ എന്നിവർ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ