തൃശൂർ: മെഡിക്കൽ കോളജിൽ യുവാവിന്റെ ആക്രമണത്തിൽ ജീവനക്കാരിക്ക് മർദനമേറ്റു. ചൊവ്വാഴ്ച അർധരാത്രിയിലാണ് സംഭവം നടന്നത്.
ആശുപത്രിയിലെ ഡിജിറ്റൽ റേഡിയോഗ്രാഫി കേന്ദ്രത്തിലാണ് യുവാവിന്റെ ആക്രമണമുണ്ടായത്.
സ്കാനിംഗിനെത്തിയ യുവാവ് അക്രമാസക്തനാവുകയും തുടർന്ന് ടെക്നീഷ്യനായ യുവതിയെ ആക്രമിക്കുകയായിരുനെന്നും പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ ആശുപത്രിയിലെ യന്ത്രസാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പ്രകോപിതനായ യുവാവിനെ കീഴ്പ്പെടുത്തിയത്.
ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നു.

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.