Monday, 5 February 2024

മലയാളിക്ക് കൊടുക്കാതെ നാഗാലാൻഡിലേക്ക് വൻതോതിൽ കടത്തുന്നു, ഹോട്ടലിലോ തട്ടുകടയിലോ കിട്ടാക്കനിയാകും

SHARE





കോട്ടയം : ഒരു മാസത്തിനുള്ളിൽ പന്നിയിറച്ചിയ്ക്ക് കൂടിയത് 100 രൂപ.എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 400 രൂപയും, എല്ലോട് കൂടിയതിന് 340 രൂപയുമാണ് വില.ക്രിസ്മസിന് മുൻപ് യഥാക്രമം 300, 280 രൂപയായിരുന്നു.ഒരുമാസത്തിനിടയിൽ ഓരോ ആഴ്ചയും 20 വീതം കൂട്ടിയാണ് വിൽക്കുന്നത്.ഇനിയും വില വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.വൻകിട പന്നി ഫാമുകാർ വില കൂട്ടിയതാണ് തങ്ങളും വില കൂട്ടാൻ കാരണമെന്ന് പന്നി കശാപ്പ് ചെയ്ത് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന വ്യാപാരികൾ പറഞ്ഞു.ചെക്ക് പോസ്റ്റ് വഴി അന്യസംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരാൻ അനുവാദം നിഷേധിച്ചതും വില കൂടാനിടയാക്കി.പന്നിപ്പനിയുടെ പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് നേരത്തെ വിലക്കിയിരുന്നു.ഈ വിലക്ക് ഇപ്പോഴും തുടരുന്നതും വൻകിട ഫാമികളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് ആരോപണം.


SHARE

Author: verified_user