കണ്ണൂർ: 2000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പയ്യന്നൂർ താലൂക്കിലെ രാമന്തളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് പിടികൂടിയത്.
പയ്യന്നൂർ താലൂക്കിലെ രാമന്തളി സ്വദേശിയായ പരാതിക്കാരന്റെ എട്ട് വർഷമായിഅടക്കാതിരുന്ന ഭൂനികുതി അടച്ചുനൽകുന്നതിന് ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസിൽ പോയപ്പോൾ സ്ഥല പരിശോധന നടത്തണമെന്ന് അറിയിച്ചു. തുടർന്ന് സ്ഥല പരിശോധനക്ക് എത്തിയപ്പോൾ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് 1,500 രൂപ കൈക്കൂലി വാങ്ങി. അതിനുശേഷം പരാതിക്കാരനോട് ഭൂനികുതി അടക്കാൻ ഇന്ന് ഓഫീസിൽ വരാൻ ആവശ്യപ്പെടുകയും വരുമ്പോൾ 2,000 രൂപ കൈക്കൂലി കൂടി നൽകണമെന്ന് അറിയിക്കുകയും ചെയ്തു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് കണ്ണൂർ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി. മധു സൂദനൻ നായരെ അറിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് വൈകീട്ട് 3:45 ഓടെ രാമന്തളി വില്ലേജ് ഓഫീസിൽവെച്ച് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലിവാങ്ങവെ വിജിലൻസ് സംഘംകൈയോടെപിടികൂടുയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക