പെരുമ്പാവൂർ: കണ്ടംതറ ഭാഗത്ത് പെരുമ്പാവൂർ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ ഹെറോയിനുമായി ‘ദീദി’ എന്നറിയപ്പെടുന്ന ബംഗാളി യുവതി അറസ്റ്റിലായി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സുലേഖാ ബീവി (36) ആണ് അറസ്റ്റിലായത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചെറു ഡപ്പികളിലാക്കി വില്പന നടത്തുന്നതിനായി ബംഗാളിൽ നിന്നാണ് ഇവർ ഹെറോയിൻ കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിൻ വില്പന നടത്തിയിരുന്നത്. ഇതരസംസ്ഥാനക്കാർക്കിടയിൽ ദീദി എന്നറിയപ്പെട്ടിരുന്ന ഇവർ കുറച്ചു നാളുകളായി എക്സൈസിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. .
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക