അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മിഷന്‍ മാര്‍ച്ച് ഒന്‍പതിന് രാവിലെ 9 ന് കണ്ണൂര്‍ പള്ളികുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വിമണ്‍സ് കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 'കരിയര്‍ എക്‌സ്‌പോ 2024' മേളയില്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്‌സ്‌പോയിൽ ആയിരത്തിലേറെ തൊഴിലവസരങ്ങളാണുള്ളത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും എക്‌സ്‌പോയില്‍ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍, തൊഴില്‍ ദാതാക്കള്‍ യുവജന കമ്മിഷന്റെ ksyc.kerala.gov.in ല്‍ അപേക്ഷിക്കണം. ഫോണ്‍: 0471-2308630, 7907565474
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ