കാസര്‍കോട് : മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകൽ സ്വകാര്യ ബാങ്കിൻ്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കൊള്ളയടിച്ചു. 50 ലക്ഷം രൂപ കവർന്നത് ആക്‌സിസ് ബാങ്കിൻ്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍ നിന്നാണ്. സംഭവം ബുധനാഴ്ച ഉച്ചയോടെയായിരുന്നു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാഹനത്തിൽ നിന്ന് പണം കൊള്ളയടിച്ചത് ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണെന്നാണ് സൂചന. ഇതിനുശേഷം ഇയാൾ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നുണ്ട്.
പോലീസ് പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക