മണ്ണുത്തി : ഇക്കണ്ടവാര്യര്‍ റോഡിനടുത്ത് വീടിൻ്റെ ഗേറ്റിനു സമീപം ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്നയാളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. വളരെ ക്രൂരമായ ഒരു പ്രവൃത്തിയാണ് പിന്നീടവിടെ നടന്നത്.
വാഹനത്തിലുണ്ടായിരുന്നവർ അപകടം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കാറിൻ്റെ ഡിക്കിയിലിട്ട് പാടത്ത് കൊണ്ടിട്ടു. ഇക്കാര്യം പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലങ്കോട് സ്വദേശി രവിയുടെ (66) മൃതദേഹം നെല്ലങ്കര-കുറ്റുമുക്ക് പാടത്ത് പാലക്കാട് കണ്ടെത്തിയ സംഭവത്തിലെ പ്രതികളാണ് പിടിയിലായത്.
പിടിയിലായത് തൃശ്ശൂരിലെ സ്വര്‍ണവ്യാപാരികളായ ഇക്കണ്ടവാര്യര്‍ റോഡിനു സമീപം പൂനംനിവാസില്‍ വിശാല്‍ ഹര്‍ഗോവിന്ദ് സോണി(41), ഭാര്യ ചിത്ര, വിശാലിൻ്റെ അച്ഛന്‍ ദിലീപ്കുമാര്‍ എന്നിവരാണ്. വര്‍ഷങ്ങളായി തൃശ്ശൂരില്‍ സ്വര്‍ണവ്യാപാരികളാണ് ഗുജറാത്ത് സ്വദേശികളായ ഇവര്‍.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക