കുന്നംകുളം: കോട്ടോൽ സ്വദേശികളായ പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പൊന്നാനി പൊട്ടിലിങ്കൽ വീട്ടിൽ മുഹമ്മദ് ഷഹീറിനെയാണ് (40) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോട്ടോൽ മാനംകണ്ടത്തിൽ വീട്ടിൽ താഹ (50), മകൻ ഹാഫിസ് (30) എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 9 ന് പരാതിക്കാരന്റെ വീടിന് സമീപത്ത് പ്രതികൾ ബഹളം വെച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ 14ന് താഹ ജോലിചെയ്യുന്ന മൊബൈൽ ഫോൺ കടയിലെത്തിയ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ