Thursday, 28 March 2024

കൊടും ചൂടിന് സമാനമായി കോട്ടയത്ത് ഇടിയോട് കൂടി ശക്തമായ മഴ

SHARE

കോട്ടയം: കേരളത്തില്‍ ഇക്കുറി ശക്തമായ വേനലാണ് അനുഭവപ്പെടുന്നത്. പല ജില്ലകളിലും ദിവസങ്ങളോളം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഈ സാഹചര്യത്തില്‍ വേനല്‍ മഴയുടെ കനിവിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. 

ഇതിനിടെ കോട്ടയത്ത് ഇന്ന് കുളിരേകി വേനല്‍ മഴ ശക്തമായി പെയ്തു. കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള മഴ ലഭിച്ചു. പലയിടങ്ങളിലും ഇടിയോട് കൂടിയ മഴയാണ് കിട്ടിയത്. ആദ്യം കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിലാണ് മഴ ആരംഭിച്ചത്. പിന്നീട് നഗരത്തിലും മഴ വ്യാപിച്ചു. ഇതോടെ ജില്ലയില്‍ വ്യാപകമായി തന്നെ മഴ കിട്ടി.

കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ വ്യാപക മഴ പെയ്യുമെന്ന നേരത്തെ തന്നെ കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിരുന്നു. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.