തിരുവനന്തപുരം: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവം ദാരുണമാണെന്ന് പ്രതികരിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സംഭവത്തിൽ വേണ്ട തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗശല്യം കുറക്കാനുള്ള ഇടപെടലാണ് സർക്കാർ സ്വീകരിക്കാറുള്ളത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ഉണ്ടായിരുന്നു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ദിവസവും വിലയിരുത്തുന്നുണ്ട്.
വനത്തിൽനിന്ന് മൃഗങ്ങൾ ജനവാസമേഖലയിലേക്കെത്തുന്നത് ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം. അതിന് വേണ്ടിയുള്ള പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.