Tuesday, 5 March 2024

ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി

SHARE

പാലാ:ഒരു കുടുംബത്തിലെ അഞ്ചുപേരെ പാലാ പൂവരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക നിഗമന പ്രകാരം അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരണപ്പെട്ടത്. ഭാര്യയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതായാണ്. ഇയാൾ പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.  
കുടുംബത്തെ മരിച്ച നിലയിൽ ഇന്ന് രാവിലെയാണ് കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭാര്യയുടെ ശരീരത്തിൽ രക്തം കെട്ടിയത് പോലെയും ഈ കുട്ടികൾ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു. തൂങ്ങിമരിച്ച നിലയിലുമായിരുന്നു ഗൃഹനാഥൻ ജെയ്‌സൺ. സ്ഥലത്ത് പാലാ പൊലീസ്  എത്തിയിട്ടുണ്ട്. വിശദമായിട്ടുള്ള ഒരു അന്വേഷണം നടക്കുകയാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user