Friday, 22 March 2024

പ്രതിഫലത്തോടെ കുടുംബക്ഷേത്രത്തില്‍ വേദി നല്‍കും ; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി സുരേഷ്‌ഗോപി

SHARE

തൃശൂര്‍: ജാതി അധിക്ഷേപത്തിന് ഇരയായ നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ്‌ഗോപി. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ പങ്കുചേരാനില്ലെന്നും കുടുംബക്ഷേത്രത്തിലെ ഉത്സവത്തില്‍ ആര്‍എല്‍വി രാമകൃഷ്ണനെ പ്രതിഫലം നല്‍കി പരിപാടി നടത്താന്‍ ക്ഷണിക്കുമെന്നും സ്വീകരിക്കുമെങ്കില്‍ അദ്ദേഹത്തിന് മോഹിനിയാട്ടം നടത്താന്‍ വേദി നല്‍കുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. കൊല്ലത്തെ കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തില്‍ അവസരം നല്‍കുമെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്.കലാമണ്ഡലം സത്യഭാമ മോഹിനിയാട്ടവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കേരളം ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിടയിലാണ് തൃശൂരില്‍ മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ്‌ഗോപി പ്രതികരിച്ചത്.അതിനിടയില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരേ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് രാമകൃഷ്ണന്‍. വിവാദ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരേ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.