കൊച്ചി: വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളിയത്ത് ഗ്രൂപ്പ് കെ-കെയര്‍ വിപണിയിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. വീടിന്റെ ചോര്‍ച്ച, വിള്ളല്‍, ഈര്‍പ്പം എന്നിവക്കെല്ലാം പരിഹാരമേകുന്ന ഉല്‍പ്പന്നങ്ങളാണ് ഇവ. വീടിന്റെ നിര്‍മ്മാണത്തകരാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കെ-കെയര്‍ ഉല്‍പ്പന്നങ്ങള്‍ ശാശ്വത പരിഹാരമാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
കൊച്ചി ഹോളീഡേ ഇന്നില്‍ വച്ച് നടന്ന ചടങ്ങില്‍ കെ-കെയര്‍ ബ്രാന്‍ഡ് അംബാസ്സഡര്‍ നടന്‍ ഇന്ദ്രന്‍സ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ നൂര്‍ മുഹമ്മദ് നൂര്‍ഷ, സി.ഇ.ഒയും ഡയറക്ടറുമായ ജോര്‍ജ് സാമുവല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷാ മുഹമ്മദ്, സദ്സംഗ് എന്‍ജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി സുനില്‍കുമാര്‍ ടി.എസ്, കോര്‍പറേറ്റ് സൊല്യൂഷന്‍സ് എം.ഡി അരവിന്ദ് ശങ്കര്‍, കെ-കെയര്‍ സ്ട്രക്ച്ചറല്‍ സൊല്യൂഷന്‍സ് ഡയറക്ടര്‍ സാബിക്ക് നിസാം, സി.ആര്‍8 അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി മണ്‍സൂര്‍ വെള്ളിയെങ്ങല്‍, ചലച്ചിത്ര താരം ബിജു സോപാനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.