കേരളത്തിലും സിഎഎ നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത് കളക്ടർമാർ ചെയ്തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സി എ എ യുടെ പേരിൽ എൽ ഡി എഫും യു ഡി എഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്നു.ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല.
കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ്. സി എ എ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ കാണിക്കുന്നത് വഞ്ചന. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിൽ. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനിൽ അടക്കം മുസ്ലീം വിഭാഗം മതത്തിൻ്റെ പേരിൽ പീഡനം നേരിടുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ