മട്ടന്നൂർ എംഎൽഎയായി കെ കെ ശൈലജ തുടരുമെന്നും ഡൽഹിയിലേക്ക് നാടുകടത്താനുള്ള ശ്രമം നടക്കില്ലെന്നും കെ കെ രമ എംഎൽഎ. ഷാഫി പറമ്പിൽ വൻഭൂരിപക്ഷത്തിന് വിജയിക്കുമെന്നും അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവു൦ വടകരയിലേതെന്നും രമ പറഞ്ഞു. അവർ പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു .
പരിപാടിയിൽ മുസ്‌ലിം ലീഗ് ജില്ലാപ്രസിഡന്റ് എംഎ റസാഖ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, ടിപി ചന്ദ്രൻ, കെഎ ജോസുകുട്ടി, രാജൻ മരുതേരി, മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി സിപിഎ അസീസ്, ഇ അശോകൻ, രാജീവ് തോമസ്,കെഎം സുരേഷ് ബാബു, കെകെ വിനോദൻ, പികെ രാഗേഷ്, ഇവി രാമചന്ദ്രൻ, രാജൻ വർക്കി, ടികെഎ ലത്തീഫ്, കല്ലൂർ മുഹമ്മദലി, എസ്കെ അസൈനാർ തുടങ്ങിയവർ സംസാരിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക