പാലക്കാട്: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ താഴെപ്പറയുന്ന ട്രെയിൻ സർവിസുകൾക്ക് താൽക്കാലികമായി റെയിൽവേ ഒരു അധിക കോച്ച് അനുവദിച്ചു. ട്രെയിൻ (നമ്പർ 16603, 16604) മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിന് മാർച്ച് 27 മുതൽ 31 വരെ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കും, മാർച്ച് 28 മുതൽ ഏപ്രിൽ ഒന്ന് തിരുവനന്തപുരത്ത് നിന്ന് മംഗളൂരു വരെയും ഒരു എ.സി 3-ടയർ കോച്ച് താൽക്കാലികമായി അനുവദിച്ചു. ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസിന് മാർച്ച് 27, 29, 31 തീയതികളിലും ഇതേ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മാർച്ച് 28, 30, ഏപ്രിൽ 01 തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് താൽക്കാലികമായി അനുവദിച്ചു.
2024 മാർച്ച് 25 ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12620 മംഗളൂരു സെൻട്രൽ - മുംബൈ ലോകമാന്യ തിലക് മത്സ്യഗന്ധ എക്‌സ്‌പ്രസിന് അധിക സ്ലീപ്പർ ക്ലാസ് കോച്ച് താൽക്കാലികമായി അനുവദിച്ചു. മാർച്ച് 26 നുള്ള ട്രെയിൻ നമ്പർ 12619 ലോകമാന്യ തിലക് ടെർമിനസ് - മംഗളൂരു സെൻട്രൽ മത്സ്യഗന്ധ എക്സ്പ്രസിനും അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക