Monday, 11 March 2024

റമദാൻ പിറ തെളിഞ്ഞു; കേരളത്തില്‍ വ്രതാരംഭം ചൊവ്വാഴ്ച മുതൽ

SHARE


മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ റമദാന്‍ ഒന്ന് ചൊവ്വാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി ശുഐബ് മൗലവി തുടങ്ങിയവർ അറിയിച്ചു. റമദാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹിന് തിങ്കളാഴ്ചരാത്രിയോടെ തുടക്കമാവും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിച്ചിരുന്നു. ഒമാനിൽ ചൊവ്വാഴ്ചയാണ് നോമ്പിന് തുടക്കമാവുക.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user