പാലക്കാട്:സംഭവിച്ചേക്കാവുന്ന വൻ അപകടത്തിൻ്റെ രക്ഷകനായ ഗഫൂറിനെ കെ എച്ച് ആർ എ ആദരിച്ചു.
പാലക്കാട് മണ്ണാർക്കാട് കോടതിപ്പടി ജംഗഷനിൽ പ്രവർത്തിക്കുന്ന നൻമ ഹോട്ടലിൽ കാലത്ത് ഗ്യാസ് സിലിണ്ടറിന് തീപിടിച്ച സാഹചര്യത്തിൽ അവിടെ ഓടിയെത്തിയ ചുമട്ടുതൊഴിലാളി ഗഫൂർ സിലിണ്ടറിന് മുകളിൽ ചാക്കിട്ട് തീ അണയുന്നത് വരെ തുടർച്ചയായി വെള്ളമൊഴിച്ച് തീ അണച്ചു.
തൻ്റെ ജീവൻ പണയം വെച്ച് സാഹസികമായി ഗഫൂർ നടത്തിയ പരിശ്രമം കോടതിപ്പടി പ്രദേശത്തെ വലിയ അപകടത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിച്ചു.
ഈ സാഹസിതക്ക് തുനിഞ്ഞിറങ്ങിയ ഗഫൂറിനെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആദരിച്ചു.
നൻമ ഹോട്ടലിൽ വെച്ച് ഹോട്ടലുടമ സബിതയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കെ എച്ച് ആർ എ യൂണിറ്റ് പ്രസിഡൻ്റ് സി സന്തോഷ് ഗഫൂറിനെ ആദരിച്ചു.
യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ സെക്രട്ടറി ഫസൽ റഹ്മാൻ, നേതാക്കളായ ജയൻ ജ്യോതി, ടി.കെ. സിദ്ധീക്ക്, റസാക്ക് ,കതിരവൻ കരീം, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ