Friday, 1 March 2024

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും കാമുകനും

SHARE

മലപ്പുറം:11 മാസം പ്രായമുള്ള കുഞ്ഞിനെ മലപ്പുറം തിരൂരിൽ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി.

പൊലീസ് തമിഴ്‌നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ  കസ്റ്റഡിയിലെടുത്തു.കൊലപാതകം മൂന്നു മാസം മുൻപാണ്  നടത്തിയതെന്നാണ് പൊലീസ് നിഗമനം.  

തിരൂർ പൊലീസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്.

19 കാരിയായ തമിഴ്നാട് പോണ്ടിച്ചേരി കൂടല്ലൂർ സ്വദേശിനി ശ്രീപ്രിയ, കാമുകൻ എന്നിവരാണ് 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്.

 സംഭവം നടന്നത് തലക്കാട് പുല്ലുരാൽ എസ് ഐഒ ബസ്റ്റോപ്പിനു സമീപത്താണ്. 

തൃശ്ശൂരിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് സൂചന. വെള്ളിയാഴ്ച്ച രാവിലെ ശ്രീപ്രിയയെ തേടി ചേച്ചി വിജയയും ഭർത്താവും തിരൂരിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. ശ്രീപ്രിയോട്  കുട്ടിയെക്കുറിച്ച് ചോദ്യച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. 

ഇവർക്ക്  അതിനെ തുടർന്നാണ് സംശയം തോന്നിയത്.ഒടുവിൽ കുട്ടിയെ കാമുകനും പിതാവും ചേർന്ന് കൊലപ്പെടത്തിയെന്നാണ് പറഞ്ഞത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user