Saturday, 2 March 2024

വയനാട് ടൂറിസം അസോസിയേഷനും, വയനാട് ജില്ലാ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷനും ജില്ലാ കലക്ട്രേറ്റിന് മുന്നിൽ നടത്തിയ അതിജീവന ധർണ്ണ KHRA സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

SHARE

വന്യജീവി ആക്രമണങ്ങളാലും മറ്റും വയനാട് ജില്ലയിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് _

വയനാട്ടിലെ ഹോട്ടൽ - റിസോർട്ട് വ്യാപാര മേഖലയിൽ ഉണ്ടായിരിക്കുന്ന  അനിശ്ചിതത്ത്വം അവസാനിപ്പിക്കാൻ അടിയന്തിര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ടും,
 വയനാട് ടൂറിസം അസ്സോസിയേഷനൊടൊപ്പം ചേർന്ന് കൊണ്ട് KHRA വയനാട് ജില്ലാ കമ്മറ്റി, വയനാട് കലക്ട്രേറ്റിന് മുന്നിൽ  അതിജീവന ധർണ്ണ സംഘടിപ്പിച്ചു.

 ജില്ലയിലെ ടൂറിസം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉടൻ തുറക്കണമെന്നും ആവശ്യപ്പെട്ട് വയനാട് ടൂറിസം അസോസിയേഷനും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി കളക്ടറേറ്റ്  മാർച്ചും ധർണയും സംഘടിപ്പിച്ചത്.

KHRA  സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് ധർണ സമരം ഉദ്ഘാടനം ചെയ്തു. ഡബ്ലിയു ടി എ പ്രസിഡന്റ് കെ പി സൈതാലി അധ്യക്ഷനായി,ആരംഭിച്ച സമ്മേളനത്തിൽ ഉമർ  സേഫ്‌യുള്ള വൈത്തിരി, അൻസാരി കോട്ടയം  സലാം ബാവ, കോഴിക്കോട്, ബി നായർ, അൻവർ മേപ്പാടി എന്നിവർ പ്രസംഗിച്ചു.

വയനാട്
ഒട്ടേറെ ചരിത്രം ഉറങ്ങുന്ന വയനാട്‌ കോഴിക്കോട്ടുകാർ  താമരശ്ശേരി ചുരം എന്നും വയനാട്ടുകാർ വയനാട് ചുരമെന്നും വിളിക്കുന്ന ബ്രിട്ടീഷ് എഞ്ചിനീയർമാർക്ക് കാട്ടിലൂടെ വഴിവെട്ടുന്നതിന്  വഴി പറഞ്ഞുകൊടുത്ത  ആദിവാസിയായ കരിം തണ്ടൻനെ കാര്യം കഴിഞ്ഞപ്പോൾ വെള്ളക്കാർ ചതിച്ച് കൊലപ്പെടുത്തിയെന്നും അതിന് ശേഷം ആത്മാവ് അലഞ്ഞു തിരിഞ്ഞ് അതുവഴി വരുന്ന കാളവണ്ടികളെയും മറ്റു വാഹനങ്ങളെയും ഉപദ്രവിക്കുകയും ചെയ്ത തായി പറയപ്പെടുന്നു.

ലക്കിടിയിൽ അദ്ദേഹത്തെ വലിയ ഒരു മരത്തിൽ ചങ്ങലയിൽ തളച്ചതായി പറയപ്പെടുന്നു
കൂടാതെ ടിപ്പുവിൻ്റെ പടയോട്ടവും പരശ്ശിരാജായുടെ വീര ഇതിഹാസവും ആദിമ മനുഷ്യരുടെ ലിഖിതങ്ങൾ കോറിയിട്ട ഇടക്കൽ ഗുഹയും ബാണാസുര ഡാംമും,കാടിൻ്റെ ഭംഗിയും, കോടമഞ്ഞും എന്നു വേണ്ടാ ഭൂമി മലയാളത്തിലെ എറ്റവും നല്ല ഒരു പ്രകൃതി രമണീയമായ ദൈവത്തിൻ്റെ കൈയൊപ്പ് ചാർത്തിയ കാനനഭംഗി തുടിക്കുന്ന വയനാട്ടിൽ

കെ.എച്ച്.ആർ.എ.യും വയനാട് ടൂറിസ്റ്റ് അസോസിയേഷനും സംയുക്തമായി നടത്തിയ അതിജീവനത്തിനായുള്ള  ധർണ്ണ വളരെ ആവേശകരമായിരുന്നു.

ഒട്ടേറെ സമരങ്ങൾ കണ്ട വയനാടിന് ഈ ധർണ്ണാ സമരം വേറിട്ട മുഖം നൽകി
അധികാരികളുടെ ശ്രദ്ധ പതിക്കുന്ന തരത്തിൽ പ്രകടനം ചിട്ടപ്പെടുത്തിയ കെ എച്ച് 'ആർ ' എ. ജില്ലാ കമ്മറ്റിയേയും അതിൻ്റെ സാരധികളായ, അനീഷ് ബി നായരും അസ്ലം ബാവക്കും സുബൈർ ഇക്കായും ധർണ്ണ ഉജ്ജ്വലമാക്കി.

കോട്ടയത്ത് നിന്ന് വന്ന ഞങ്ങൾക്ക് നൽകിയ സ്വീകരണത്തിനും ഒപ്പം വയനാട് ടൂറിസം അസോയേഷനെ ഞങ്ങളെ പരിചയപ്പെടുത്തിയതിനും അവരുടെ സ്നേഹാദരവുകൾക്കും ഒരായിരം നന്ദി പറയുന്നു
ഒപ്പം കെ.എച്ച്.ആ റെ എന്ന സംഘടനയെ നല്ല നിലയിൽ പ്രവർത്തനസജ്ജമാക്കിയ ജില്ലാ കമ്മറ്റിക്കും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി. കെട്ടുറപ്പോടെ ഒരു പരിപാടി എങ്ങനെ കണ്ടൻ്റുചെയ്യണമെന്ന് മറ്റുള്ളവർക്ക് മാത്യ കാ പരമായി ചലിപ്പിക്കുന്ന ജില്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി

 ജില്ലാ ഡെപ്യൂട്ടി കളക്ടർ കെ ദേവകിക്ക് സമര നേതാക്കൾ തങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് അറുതി വരുത്താൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user