കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. മാർച്ച് 6 ബുധനാഴ്ച രാവിലെ 10 മണിക്കാണ് ഫ്ലാഗ് ഓഫ് ക്രമീകരിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് മെട്രോ സ്റ്റേഷൻ്റെ ഉദ്ഘാടനം.
ഉദ്ഘാടനത്തിന് ശേഷം ഭിന്നശേഷിക്കാരായ കുട്ടികളുമായി തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ആലുവ സ്റ്റേഷനിലേക്ക് ആദ്യ ട്രെയിൻ ഓടും. തുടർന്ന് തൃപ്പൂണിത്തുറയിൽ നിന്ന് പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കും. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 ന് കൊച്ചി മെട്രോ ഒന്നാം ഘട്ടം-ബിയുടെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.
ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള നിരക്ക് 75 രൂപയാണ്. എന്നാൽ, ഉദ്ഘാടനത്തോടനുബന്ധിച്ച് ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള നിരക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 15 രൂപ കിഴിവോടെ 60 രൂപ ആയിരിക്കും. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ നിർമിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ