Tuesday, 5 March 2024

ഒറ്റക്കുതിപ്പിന് സ്വർണവില സർവകാല റെക്കോർഡിലേക്ക്

SHARE

തിരുവനന്തപുരം : വീണ്ടും സ്വർണ വില  സർവ്വകാല റെക്കോർഡിലേയ്ക്ക്.  പവന് 47560 രൂപയാണ് നിലവിലെ വില. 560 രൂപയാണ് ഇന്ന് കൂടിയത്.  5945 രൂപയാണ് ഒരു ഗ്രാമിന്. 

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും സ്വർണ്ണത്തിനു വില കൂടാൻ ഇടയാക്കിയത്. രാജ്യാന്തര വിപണിയിൽ  2100 ഡോളർ വരെ എത്തിയിരുന്ന സ്വർണ്ണ വില ഇന്നലെ ഒരു പവന് 680 രൂപ വർധിച്ച്  47000 ത്തിലേക്കെത്തിയിരുന്നു. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവിലക്കു ഉയർച്ചയുണ്ടായിരുന്നില്ല.  എന്നാൽ മാർച്ച് ആദ്യ ദിനങ്ങളോടെ തന്നെ സ്വർണവില കുത്തനെ ഉയർന്നു. വിവാഹ സീസൺ ആയതിനാൽ തന്നെ  ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായാണ് ഈ സ്വർണവില വർദ്ധനവ്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ








SHARE

Author: verified_user