Sunday, 10 March 2024

സംസ്ഥാനത്ത് ഫൊറൻസിക് പരിശോധനാ ഫലങ്ങൾ വൈകുന്നു; സാമ്പിളുകൾ കെട്ടിക്കിടക്കുന്നു

SHARE

കൊച്ചി: സംസ്ഥാനത്ത് ഫൊറൻസിക് പരിശോധന ഫലങ്ങൾ ലഭിക്കാൻ കാലതാമസം. എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബിൽ മാത്രം  73,445 സാമ്പിളുകളാണ് പരിശോധന കാത്ത് കിടക്കുന്നത്. പരിശോധന വൈകുന്നതിനാൽ പല കേസുകളുടേയും അന്വേഷണം പാതിവഴിയിലായി.

പല കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിൽ ഫൊറൻസിക് പരിശോധന ഫലങ്ങളാണ് നിർണായകം. എന്നാൽ കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബിൽ ഫൊറൻസിക് പരിശോധനകൾ നടക്കുന്നില്ല എന്നതാണ് വിവരാവകാശ നിയമം പ്രകാരം ലഭിച്ച മറുപടി അറിയിക്കുന്നത്.

24,127 കേസുകളിലായി 73,445 സാമ്പിളുകൾ പരിശോധന കാത്ത് ലാബിൽ കെട്ടി കിടക്കുന്നു. വിവരാവകാശ നിയമപ്രകാരം 2024 ഫെബ്രുവരി 10 വരെയുള്ള കണക്കാണിത് ചൂണ്ടിക്കാട്ടുന്നത്. പരിശോധനഫലം ലഭിക്കാത്തത് കേസന്വേഷണങ്ങളെ സാരമായി ബാധിക്കും. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.