Sunday, 10 March 2024

കണ്ണൂരിൽ ഓടുന്ന ട്രെയിനിനടിയിൽപ്പെട്ട് ചായക്കച്ചവടക്കാരൻ; അത്ഭുതകരമായി രക്ഷപെട്ടു

SHARE

കണ്ണൂർ: ഓടുന്ന ട്രെയിനിനടിയിൽപ്പെട്ട ചായക്കച്ചവടക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം. ട്രെയിൻ മുന്നോട്ട് നീങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് ചായക്കച്ചവടക്കാരൻ ട്രാക്കിലേക്ക് തെന്നി വീഴുകയായിരുന്നു. ഇരിക്കൂർ സ്വദേശിയായ ഷറഫുദ്ദീൻ ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലാണ് ഷറഫുദ്ദീൻ വീണത്. പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. പ്ലാറ്റ്ഫോമിലെ ടൈലിനോട് ചേർന്നുള്ള ഇന്റർലോക്ക് പൊട്ടിയിരിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്നതിനിടെ ഷറഫുദ്ദീൻ കാൽതെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user