Saturday, 9 March 2024

കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വീട് സന്ദർശിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ

SHARE

കോഴിക്കോട്:കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വീട്
 സന്ദർശിച്ച് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകാൻ തീരുമാനമായി. തീരുമാനം അംഗികരിക്കുന്നതായും ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഒരാൾക്ക് സ്ഥിരം ജോലി അനുവദിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വീട് ഇന്ന് രാവിലെ 9 മണിയോടെയാണ് മന്ത്രി സന്ദർശിച്ചത്. കക്കയം വനം വകുപ്പ് ഓഫിസിൽ എത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ഉണ്ടായിരുന്നു. നിലവിൽ അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകുമെന്നും താൽപര്യം ഉണ്ടെങ്കിൽ ഒന്നാം തിയ്യതി മുതൽ ജോലിയിൽ കയറാമെന്നും മന്ത്രി പറഞ്ഞു. ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയതായും കുടുംബത്തിൻ്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.