തിരുവനന്തപുരം : നവകേരളസദസ്സിൻ്റെ ഭാഗമായുള്ള ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ അവതാരകയോട് കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചതിന് പിറകെയുള്ള അവതാരകയുടെ വാക്കുകളാണ്.
പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്തിനു ശേഷം എല്ലാവർക്കും മുഖ്യമന്ത്രി നന്ദിയും രേഖപ്പെടുത്തി. ഇതിനു പിന്നാലെ, അവതാരക മുഖ്യമന്ത്രിക്ക് നന്ദിപറഞ്ഞ് പൂര്‍ത്തിയാക്കും മുന്നെ തന്നെ അത്തരം കമൻറ്റൊന്നും വേണ്ട എന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി പ്രതികരിച്ചു.
അദ്ദേഹം തൻ്റെ കസേരയിലേക്ക് തിരിച്ചുപോവുകയും ചെയ്തു. മൈക്കിലൂടെ പരസ്യമായി തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടനം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ