Friday, 8 March 2024

KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. പി. രാജേഷും, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിലുമായും പാലക്കാട്‌ ചർച്ച നടത്തി

SHARE


പാലക്കാട്:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്,ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലുമായും കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി  ജയപാൽ, മറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പാലക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ചർച്ച നടത്തി.

 ഹോട്ടൽ & റെസ്റ്റോറന്റ് മേഖലയിലുള്ള സംരംഭകർ അനുഭവിക്കുന്ന നിരവധിയായ  പ്രതിസന്ധികൾ മന്ത്രിമാരെ ധരിപ്പിക്കാനും, പുതുതായി മാറി വരുന്ന കടുത്ത നിയമവശങ്ങൾ സമയബന്ധിതമായി  നടത്തിയെടുക്കാനും, ഉദ്യോഗസ്ഥലങ്ങളിൽ നിന്നുള്ള അശാസ്ത്രീയമായ പിഴകളും, കടുത്ത  അവഗണനകളും മന്ത്രിമാരെ ബോധ്യപ്പെടുത്താനും ഈ ചർച്ചയിൽ സാധിച്ചു.
പൊലൂഷൻ കൺട്രോൾ ബോർഡിന്റെ എൻ.ഒ.സി. യിൽ ഈ വർഷം കൂടി ഇളവ് തരാമെന്ന് മന്ത്രി ഉറപ്പു തരികയും അതോടൊപ്പം തന്നെ എല്ലാ കടകളിലും വേസ്റ്റ് ബിന്നുകൾ ഇനം തിരിച്ച് വെക്കുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടാകണമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.അതിനാവശ്യമായി നിർദ്ദേശങ്ങൾ അതാതു തദ്ദേശ സ്വയംഭരണ വകുപ്പുകളിൽ അറിയിക്കുന്നതായിരിക്കും എന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി  ജി ആർ അനിലുമായുള്ള  ചർച്ചയിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാത്ത അനധികൃത വഴിയോര തട്ടു കട കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന്  ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നടപടികൾ എടുക്കണമെന്നും  അഭ്യർത്ഥിക്കുകയുണ്ടായി. KHRA യുടെ മെമ്പർമാരായ മുഴുവൻ ഹോട്ടൽ ഉടമകളും വില വിവര പട്ടിക പ്രദർശിപ്പിക്കണമെന്നും   , വില വിവര പട്ടിക വയ്ക്കാത്ത കടകൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു




KHRA സംസ്ഥാന പ്രസിഡന്റിനോടൊപ്പം , സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജു ലാൽ, സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്‌മാൻ , എൻ എം റസാക്ക്, സംസ്ഥാന കമ്മിറ്റി അംഗം സുന്ദർ.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.