Friday, 12 April 2024

പുഴയിൽ കുളിക്കാനിറങ്ങിയ 19കാരി മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന 2 യുവാക്കൾ ഗുരുതരാവസ്ഥയിൽ

SHARE

പാലക്കാട്∙ കരിമ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടി മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19) ആണ് മരിച്ചത്. റിസ്വാനയ്‌ക്കൊപ്പം അപകടത്തിൽപ്പെട്ട രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

റിസ്വാനയ്‌ക്ക് ഒപ്പമുണ്ടായിരുന്ന ബാദുഷ, ദീന മെഹ്ബ എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ബന്ധുക്കളായ മൂന്നു പേരും പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്. പുഴയ്ക്കു സമീപം തോട്ടം വാങ്ങിയതിന്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നു പേരും. അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്.നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്കു കയറ്റി വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാന മരണത്തിനു കീഴടങ്ങി.  സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് അംഗം അനസ് പറഞ്ഞു. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user