Friday, 12 April 2024

മു​​​​ട്ടു​​​​ചി​​​​റ-​​​​ആ​​​​യാം​​​​കു​​​​ടി-​​​​എ​​​​ഴു​​​​മാ​​​​ന്തു​​​​രു​​​​ത്ത് റോ​​​​ഡ് നി​​​​ര്‍മാ​​​​ണപ്രവ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു

SHARE

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ തു​​​​ട​​​​ര്‍ന്ന് മു​​​​ട​​​​ങ്ങി​​​​യ മു​​​​ട്ടു​​​​ചി​​​​റ-​​​ആ​​​​യാം​​​​കു​​​​ടി-​​​എ​​​​ഴു​​​​മാ​​​​ന്തു​​​​രു​​​​ത്ത് റോ​​​​ഡി​​​​ലെ നി​​​​ര്‍മാ​​​​ണ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. റോ​​​​ഡ് നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​രാ​​​​ര്‍ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള ക​​​​മ്പ​​​​നി​​​​യു​​​​മാ​​​​യി എം​​​​എ​​​​ല്‍എ ഇ​​​​ട​​​​പെട്ടു​​​​ണ്ടാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ധാ​​​​ര​​​​ണ​​​​യ​​​​നു​​​​സ​​​​രി​​​​ച്ചു റോ​​​​ഡി​​​​ന്‍റെ ആ​​​​ദ്യ ലെ​​​​യ​​​​ര്‍ ടാ​​​​റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.  ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം ടാ​​​​റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് ച​​​​ര്‍ച്ച​​​​യി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​ത്. ഇ​​​​തി​​​​നു​​​​വേ​​​​ണ്ടി മു​​​​ട്ടു​​​​ചി​​​​റ മു​​​​ത​​​​ല്‍ ആ​​​​യാം​​​​കു​​​​ടി മ​​​​ല​​​​പ്പു​​​​റം പ​​​​ള്ളി​​​​ത്താ​​​​ഴം വ​​​​രെ റോ​​​​ഡി​​​​ലെ വാ​​​​ഹ​​​​ന​​​​ഗ​​​​താ​​​​ഗ​​​​തം പൂ​​​​ര്‍ണ​​​​മാ​​​​യും നി​​​​രോ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.  ക​​​​ടു​​​​ത്തു​​​​രു​​​​ത്തി - വൈ​​​​ക്കം മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ല്‍ 117 കോ​​​​ടി രൂ​​​​പ വി​​​​നി​​​​യോ​​​​ഗി​​​​ച്ചു ന​​​​ട​​​​ത്തു​​​​ന്ന റോ​​​​ഡ് വി​​​​ക​​​​സ​​​​നം നി​​​​ല​​​​ച്ചി​​​​ട്ട് മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. മു​​​​ട്ടു​​​​ചി​​​​റ-​​​ആ​​​​യാം​​​​കു​​​​ടി-​​​എ​​​​ഴു​​​​മാ​​​​ന്തു​​​​രു​​​​ത്ത്-​​​വ​​​​ട​​​​യാ​​​​ര്‍- ക​​​​ല്ലാ​​​​ട്ടി​​​​പ്പു​​​​റം, ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പ് ച​​​​ന്ത​​​​പ്പാ​​​​ലം-​​​വെ​​​​ട്ടി​​​​ക്കാ​​​​ട്ടു​​​​മു​​​​ക്ക്-​​​വെ​​​​ള്ളൂ​​​​ര്‍-​​​മു​​​​ള​​​​ക്കു​​​​ളം വ​​​​രെ​​​​യു​​​​ള്ള 22.4 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ദൂ​​​​രം വ​​​​രു​​​​ന്ന കെ​​​​എ​​​​സ്ടി​​​​പി റീ​​​​ബി​​​​ല്‍ഡ് കേ​​​​ര​​​​ള ഇ​​​​നീ​​​​ഷ്യേ​​​​റ്റീ​​​​വ് പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.   ചെ​​​​യ്ത ജോ​​​​ലി​​​​യു​​​​ടെ പ​​​​ണം പോ​​​​ലും ന​​​​ല്‍കാ​​​​ത്ത​​​​തു​​​​മൂ​​​​ലം പ്ര​​​​വൃ​​​​ത്തി​​​​ക​​​​ള്‍ നി​​​​ര്‍ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കാ​​​​ണി​​​​ച്ചു ക​​​​രാ​​​​റു​​​​കാ​​​​ര​​​​ന്‍ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​നു ക​​​​ത്ത് ന​​​​ല്‍കി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​വാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​യാ​​​ണ് മു​​​​ട്ടു​​​​ചി​​​​റ - മു​​​​ള​​​​ക്കു​​​​ളം റോ​​​​ഡ് നി​​​​ര്‍മാ​​​​ണം മു​​​​ട​​​​ങ്ങി​​​യ​​​ത്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user