കുറവിലങ്ങാട് ∙ കടുത്ത ചൂടിന് ആശ്വാസമായി മഴ എത്തിയെങ്കിലും കാർഷിക മേഖലയിലെ ദുരിതത്തിനു അറുതിയില്ല. ഭേദപ്പെട്ട മഴയുടെ വരവ് വൈകുന്നത് ഗുരുതര പ്രതിസന്ധിയിൽ എത്തിക്കുമെന്നു കർഷകർ. പച്ചക്കറിക്കൃഷി ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഏത്തവാഴ കർഷകർക്കു പതിനായിരക്കണക്കിനു രൂപയുടെ നഷ്ടം. ഏത്തവാഴക്കൃഷി ആണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. കടുത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു. ചില സ്ഥലങ്ങളിൽ നേരിയ മഴ പെയ്തതും വാഴക്കൃഷിക്കു ദോഷകരമായി. മൂപ്പ് എത്തുന്നതിനു മുൻപ് വാഴക്കുലകൾ ഒടിഞ്ഞു പോകുകയാണ്.
മഴക്കാലത്തു നിറഞ്ഞൊഴുകുന്ന കോഴായിലെ പാടശേഖരത്തിന്റെ അവസ്ഥയാണിത്. കടുത്ത വേനലിൽ ഉണങ്ങി വരണ്ടു. സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ കീഴിലുള്ള പാടശേഖരമാണിത്.
വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്താണ് ഈ ദുരിതം. പതിനായിരക്കണക്കിനു രൂപ മുടക്കിയാണ് മിക്കവരും വാഴക്കൃഷി നടത്തുന്നത്. തോടുകൾ, കിണറുകൾ എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന അവസ്ഥയിലാണ്. ഇപ്പോൾ അച്ചിങ്ങപ്പയർ, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പക്ഷേ ചൂടിന്റെ ആധിക്യം മൂലം പൂക്കൾ കരിഞ്ഞുണങ്ങുകയാണ്.
ജലസേചനം നടത്തിയാലും മണ്ണ് വേഗത്തിൽ വരണ്ടു പോകുന്ന അവസ്ഥ. കോഴായിലെ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ പാടശേഖരം ഉൾപ്പടെ വരണ്ടുണങ്ങിയ അവസ്ഥയിലാണ്. ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നു ആവശ്യം ഉയരുന്നുണ്ട്. ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയാൽ മാത്രമേ നഷ്ടപരിഹാരത്തിനു അപേക്ഷ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. കാലാവസ്ഥ വ്യതിയാനം മൂലം ചക്ക, മാങ്ങ എന്നിവയുടെ ഉൽപാദനം കുറഞ്ഞു. ഉൽപാദനം കുറഞ്ഞതോടെ ചക്കയുടെ വില കിലോഗ്രാമിനു 20 മുതൽ 30 രൂപ വരെയായി. നല്ല നാടൻ ചക്കയ്ക്കു 20 കിലോഗ്രാം തൂക്കം വരും. ഇക്കൊല്ലം ചക്ക വാങ്ങണമെങ്കിൽ കാശ് ചുള പോലെ എണ്ണിക്കൊടുക്കണം. ഒരു ചക്കയ്ക്ക് 300 മുതൽ 600 രൂപ വരെ വില. നാടൻ മാവുകളിൽ ഉൾപ്പെടെ മാങ്ങ കാര്യമായി ഇല്ലാത്ത അവസ്ഥ. കണ്ണിമാങ്ങ വില ഇത്തവണ കിലോഗ്രാമിന് 300 രൂപ കടന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.