Wednesday, 3 April 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് പരിശിലനം ഇന്ന് മുതൽ

SHARE

2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചുവടെ ചേർക്കുന്ന വിവിധ പരിശീലന കേന്ദ്രങ്ങളിൽ ബുധനാഴ്ച്ച (ഏപ്രിൽ 3) മുതൽ ശനിയാഴ്ച്ച (ഏപ്രിൽ 6) വരെ നടക്കും.

തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പരിശീലനത്തിനായി ഹാജരാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ഹാജരാകാത്ത ജീവനക്കാർക്കെതിരെ ജനപ്രാധിനിത്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അപേക്ഷകൾ ഈ പരിശീലന കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതും എന്നാൽ പരിശീലനത്തിന് നിയോഗിച്ചിട്ടില്ലാത്തതുമായ എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ള രണ്ടാമത്തെയും മൂന്നാമത്തെയും പോളിംഗ് ഉദ്യോഗസ്ഥർക്കും പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ നിന്നും വാങ്ങി സമർപ്പിക്കാം.

പരിശീലന കേന്ദ്രങ്ങൾ ചുവടെ

*കണയന്നൂർ താലൂക്ക് പരിധി – മഹാരാജാസ് കോളേജ്.

*കൊച്ചി താലൂക്ക് പരിധി – ഔവർ ലേഡീസ് കോൺവെന്റ് എച്ച് എസ് എസ് തോപ്പുംപടി.

*പറവൂർ താലൂക്ക് പരിധി – ഗവ. ബോയ്‌സ് എച്ച് എസ് എസ്, പറവൂർ.

*ആലുവ താലൂക്ക് പരിധി – യു.സി കോളേജ്

*കുന്നത്തുനാട് താലൂക്ക് പരിധി – ഗവ. ബോയ്‌സ് എച്ച് എസ് എസ് പെരുമ്പാവൂർ

*മൂവാറ്റുപുഴ താലൂക്ക് പരിധി – നിർമ്മല കോളേജ്, മൂവാറ്റുപുഴ

*കോതമംഗലം താലൂക്ക് പരിധി – മാർ ബേസിൽ എച്ച് എസ് എസ്, കോതമംഗലം


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.