മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് 350 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുന്നു. സമീപകാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയവരുടെ പട്ടികയും പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തില്‍ ഒന്നില്‍ അധികം പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രവാസിയായ പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇവര്‍ വിദേശത്താണ് താമസിക്കുന്നത്