Monday, 22 April 2024

ആലപ്പുഴയിൽ സഹോദരൻ 60കാരിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

SHARE

ആലപ്പുഴ: സഹോദരൻ 60കാരിയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടി. കൊല്ലപ്പെട്ടത് ചെട്ടികാട് സ്വദേശി റോസമ്മ ആണ്. സംഭവത്തിൽ പോലീസ്  സഹോദരൻ ബെന്നിയെ കസ്റ്റഡിയിലെടുത്തു. ഇവരെ കൊലപ്പെടുത്തിയത് ചുറ്റിക വച്ച തലയ്ക്ക് അടിച്ചാണ്. കൊലപാതകത്തിന് കാരണം റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണെന്ന് പൊലീസ് സൂചിപ്പിച്ചു. സഹോദരി മരണപ്പെട്ടു എന്നുറപ്പായതോടെ പ്രതി വീടിൻ്റെ പിൻഭാഗത്ത് കുഴിയെടുക്കുകയും മറവ് ചെയ്യുകയുമായിരുന്നു. സംഭവം നടന്നത്  ഈ മാസം 17-ാം തീയതി രാത്രിയാണ്. റോസമ്മയെ 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഇരുപതാം തീയതി ആലപ്പുഴ നോർത്തിൽ പരാതി കൊടുത്തത് മകൻ സാനുവാണ്. ബെന്നി തന്നെയാണ് പിന്നീട് കൊന്നു കുഴിച്ചുമൂടിയെന്ന കാര്യം ബന്ധുക്കളെ അറിയിക്കുന്നത്. പോലീസിനെ ബന്ധുക്കൾ വിവരം അറിയിക്കുകയായിരുന്നു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user