കൊച്ചി: സംസ്ഥാനത്ത് പൈനാപ്പിൾ വില സര്‍വകാല റെക്കോഡില്‍. ഒരു കിലോ പൈനാപ്പിളിന്‍റെ ഇന്നത്തെ വില 60 മുതൽ 65 വരെയാണ്. വേനല്‍ കടുത്തതും ഉത്പാദനത്തിലുണ്ടായ കുറവുമാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്..വേനല്‍ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും കേരള വിപണിയില്‍ ആവശ്യം വര്‍ധിച്ചതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി കയറ്റിയയക്കുന്നതും പൈനാപ്പിളിന്‍റെ വില വര്‍ധിക്കാനിടയാക്കി. കഴിഞ്ഞ വര്‍ഷം അഞ്ച് മുതല്‍ ഒമ്പത് രൂപക്കുവരെ ലഭിച്ച വിത്തുകള്‍ക്ക് ഇപ്പോള്‍ 15 രൂപയാണ് വില. വില വര്‍ധിച്ചെങ്കിലും നല്ലയിനം വിത്തുകള്‍ ആവശ്യത്തന് കിട്ടാനുമില്ല. വിത്ത് ലഭിക്കാതെ വന്നതോടെ വിളവെവെടുത്ത കൃഷിയിടങ്ങളില്‍ അടുത്ത കൃഷിയിറക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക