തിരുവനന്തപുരം: സംസ്ഥാനത്ത് പവര്കട്ട് ഏർപ്പെടുത്തണമെന്ന് സര്ക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി. ഇക്കാര്യം വൈദ്യുത മന്ത്രിയെ നേരിട്ടറിയിച്ചു. ഇതുസംബന്ധിച്ച് ചര്ച്ച നടത്താന് ബുധനാഴ്ച കെഎസ്ഇബി ഉന്നതതല മറ്റന്നാൾ യോഗം ചേരും.ഓവര്ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്പെടുത്തേണ്ടി വരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതുവരെ 700-ല് അധികം ട്രാന്സ്ഫോര്മറുകള്ക്ക് തകരാറ് സംഭവിച്ചതായും കെഎസ്ഇബി പറയുന്നു. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് ജനത്തോട് പല തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ല. ട്രാന്സ്ഫോര്മറുകള്ക്കടക്കം കേടുപാട് സംഭവിക്കുന്നത് മറികടക്കാന് പവര്ക്കട്ട് വേണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസങ്ങളില് പലയിടത്തും വൈദ്യുതി തടസപ്പെട്ടതിനെ തുടര്ന്ന് ആളുകള് കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക