Monday, 1 April 2024

മുതലപ്പൊഴിയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞു; അഞ്ച് തൊഴിലാളികളെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി

SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തീരദേശ മേഖലകളിൽ രൂക്ഷമായ കടലാക്രമണം തുടരുന്നതിനിടെ തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട് മറിഞ്ഞ ബോട്ട് കരയിലേക്ക് അടുപ്പിക്കാനായിട്ടില്ല. അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ പോയ കോസ്റ്റൽ പൊലീസ് ബോട്ടിലെ ജീവനക്കാരന് പരുക്കേറ്റു. ബോട്ട് കമാൻഡർ പ്രദീപിനാണ് നിസാര പരുക്കേറ്റത്. കടലാക്രമണം രൂക്ഷമായിരിക്കെ ഇന്നലെ വൈകിട്ടും മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞിരുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.