കേരളാ ഹോട്ടൽ ന്യൂസിൻ്റെ സ്പെഷ്യൽ റിപ്പോർട്ട്..
KHRA (കേരളാ ഹോട്ടൽ & റെസ്റ്റോറൻ്റ് ) എന്ന സംഘടന, കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നത് ഒരു സംഘടനയാണ്. KHRA യുടെ പ്രവർത്തനങ്ങൾ ഇതര സംഘടനകൾക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണ്.
ശക്തമായ സംസ്ഥാന നേതാക്കളുടെ കീഴിലുള്ള സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും യൂണിറ്റ് തലത്തിലുള്ള കമ്മിറ്റികളും വളരെ കൃത്യതയുടെയും ഒത്തൊരുമയുടെയും പ്രവർത്തകർക്കൊപ്പം മറ്റ് സംഘടനകൾക്കും വലിയ മാതൃകയാകുന്ന ഒരു സംഘടനയാണ്.
കേരളത്തിലെ പരമ്പരാഗത ഭക്ഷ്യ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ട് ആധുനിക കാലഘട്ടത്തിലെ ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉപഭോക്താവിൻ്റെ അഭിരുചികൾക്കനുസരിച്ച് സുരക്ഷിതമായ ഭക്ഷണം പ്രധാനം ചെയ്യാൻ തൻ്റെ അംഗങ്ങളുടെ പരിശീലിപ്പിക്കുന്ന ഒരു സംഘടനയാണ് കെ.എച്ച്.ആർ.എ.
ഒട്ടനവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു "വ്യവസായം" സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രസ്ഥാനമാണ് ഹോട്ടൽ വ്യവസായം
ഒട്ടനവധി പേർക്ക് പ്രത്യക്ഷമായും ജീവനോപാധിയായ ഹോട്ടൽ വ്യവസായത്തിന് കേന്ദ്ര ഗവൺമെൻ്റിൻ്റെയോ സംസ്ഥാന സർക്കാരിൻ്റെയോ യാതൊരു സംരക്ഷണവും ആനുകൂല്യവും ലഭിക്കാത്ത ഒരു മേഖലയാണ്. പിടിച്ചുനിൽക്കാൻ ഇന്ന് നന്നേ ബുദ്ധിമുട്ടുന്ന ഈ വ്യവസായം.
KHRA യുടെ ശക്തനായ സംസ്ഥാന പ്രസിഡൻ്റ് ജി . ജയപാലിൻ്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന നേതാക്കൾ ശക്തമായ ഇടപെടലുകളിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സ്വാധീനം ചെലുത്തി സംഘടനയിൽ പങ്കാളികളാകുന്ന ഓരോ അംഗങ്ങൾക്കും അർഹതയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് ഇന്നലെ ഡൽഹിയിൽ നടന്ന രണ്ടാംഘട്ട MSME.യുടെ ചർച്ച.
MSME സെക്രട്ടറി ശ്രീ. SCL ദാസ് IA S. n KHRA ഭാരവാഹികൾ നിവേദനം നൽകുന്നു. റസ്റ്റോറൻ്റ് മേഖലയെ പ്രൊഡക്ഷൻ മേഖലയായി പരിഗണിക്കണം.
ഫെബ്രുവരി 26 തിങ്കളാഴ്ച MSME സെക്രട്ടറിയുമായി ചർച്ചനടത്തുകയും.
സംഘടനയുടെ ആവശ്യങ്ങൾ - " MSME ഉം ആയിട്ട് ബന്ധപ്പെട്ട പ്രൊഡക്ഷൻ സെക്ടറിനുള്ള ആനുകൂല്യങ്ങൾ സർവീസ് സെക്ടറിനു കൊടുക്കണമെന്ന ആവശ്യം" MSME സെക്രട്ടറിയുടെ മുന്നിൽ ഉന്നയിക്കുകയും ചെയ്തു.
അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ഡെവലപ്‌മെൻ്റ് കമ്മീഷണറുമായിട്ടും ജോയിൻ ഡയറക്ടറുമായിട്ടും ചർച്ച നടത്തുകയുണ്ടായി.
അഡീഷണൽ ഡെവലപ്‌മെൻ്റ് കമ്മീഷണർ സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാംതന്നെ വിവരിച്ചുതരികയും,
ഹോട്ടൽ മേഖലയെ ഓരോ വ്യവസായവും ഉദ്യമ രജിസ്ട്രേഷൻ എടുത്തു കൊണ്ട് ആദ്യഘട്ടം എന്ന നിലയിൽ MSME സെക്രട്ടറി സ്ഥാന നേതാക്കളോട് പറയുകയുണ്ടായി.
അതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലുള്ള MSME യുടെ സ്റ്റേറ്റ് ഹെഡ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിളിക്കാനുള്ള ഏർപ്പാടുകൾ ഡൽഹിയിൽ നിന്ന് തന്നെ ചെയുകയും അടുത്ത ദിവസം തന്നെ തൃശ്ശൂരിൽ നിന്നുള്ള MSME യുടെ സ്റ്റേറ്റ് ഹെഡ് KHRA യുടെ നേതാക്കൾ വഴി കേരളത്തിലെ മുഴുവൻ ഹോട്ടലുകളും MSME ൽ ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്യണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു.
സംഘടനയിലെ ഓരോ അംഗങ്ങളും നേരിടുന്ന വിഷയങ്ങൾ അവിടെ അധികാരികളുമായി ചർച്ച ചെയ്തപ്പോൾ, ഒട്ടനവധി കാര്യങ്ങൾ സംസ്ഥാന ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും, അതു പോലെ കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും ചെയ്തു തരേണ്ടതെന്ന് മനസ്സിലാക്കാൻ സാധിച്ചു.
കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്തുള്ള എല്ലാ കാര്യങ്ങളും MSME സെക്രട്ടറി തന്നെ നേരിട്ട് കാര്യങ്ങൾ ചെയ്തുതരാമെന്ന് സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകുന്നു,
മറ്റുകുറച്ചുകാര്യങ്ങൾ കേരള ഗവൺമെൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുകയും അടുത്ത മാർച്ചിൽ MSME യുടെ സെക്രട്ടറി എറണാകുളം സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുകയും ചെയ്യും എന്ന് ഉറപ്പ് നൽകുകയും ചെയ്തു .
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.