പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രക്തത്തിനു ക്ഷാമം നേരിടുന്നു. റംസാന് നോമ്പ് പ്രമാണിച്ചും കനത്ത ചൂടും വര്‍ധിച്ചതോടെ രക്തദാന ക്യാമ്പുകള്‍ മാസങ്ങളായി നടക്കാത്തതാണ് രക്തത്തിനു ക്ഷാമം നേരിടാന്‍ കാരണമെന്നു പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് സീനിയര്‍ ഓഫീസര്‍ ഡോ. സാലിം പറയുന്നു. രക്തദാന ക്യാമ്പുകള്‍ നടത്താന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ രക്തക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. മലപ്പുറം, പാലക്കാട് ജില്ലകളിലെ ആശുപതികളില്‍ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ബ്ലഡ് ബാങ്ക് കൂടിയാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ജില്ലാശുപത്രി ബ്ലഡ് ബാങ്ക്. എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ദിവസങ്ങളായി ക്ഷാമംനേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ രോഗികള്‍ക്ക് ആവശ്യമായ രക്തം ആളുകള്‍ വന്നു നല്‍കിയാലേ ഇപ്പോള്‍ ബ്ലഡ് ബാങ്കില്‍ നിന്നു രക്തം ലഭിക്കുകയുള്ളൂ.
സന്നദ്ധ സംഘടനകളും വിദ്യാര്‍ഥികളും നടത്തിവന്നിരുന്ന ക്യാമ്പുകള്‍ മുടങ്ങിയിട്ട് രണ്ടുമാസമായി. വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല ബ്ലഡ് ബാങ്കിനുള്ള അവാര്‍ഡ് നേടി വരുന്ന ബ്ലഡ് ബാങ്ക് കൂടിയാണ് പെരിന്തല്‍മണ്ണ ബ്ലഡ്ബാങ്ക്. കനത്തചൂട് വര്‍ധിച്ചതോടെ രാവിലെ മുതല്‍ രാത്രി എട്ടു വരെ രക്തം ദാനം ചെയ്യാനുള്ള സംവിധാനവും ബ്ലഡ് ബാങ്കില്‍ ഒരുക്കിയതായും എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തം വളരെ കുറവാണെന്നും ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഹാരിസ് കരുവാന്‍കുഴി പറയുന്നു. രാഷ്ട്രീയ സംഘടനകളും മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ സംഘടനകളും ദിനംപ്രതി ഒട്ടെറെ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ശേഖരിച്ചിരുന്നത്. സംഘടനകള്‍ മുന്നിട്ടിറങ്ങി ക്യാമ്പുകള്‍ നടത്തി രക്തക്ഷാമത്തിനു പരിഹാരം കാണണമെന്നാണ് ബ്ലഡ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക