Saturday, 6 April 2024

അഭിലാഷ് ഫ്രേസര്‍ക്ക് പനോരമ രാജ്യാന്തര പുരസ്‌കാരം

SHARE

കൊച്ചി∙ അഭിലാഷ് ഫ്രേസറുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ ‘ഫാദര്‍’ പനോരമ ഇന്റര്‍നാഷനല്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടി. ഗ്രീസില്‍ നടന്ന പനോരമ രാജ്യാന്തര സാഹിത്യോത്സവത്തിന്റെ ഭാഗമായി  2023 ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വിഭാഗത്തിലാണ് പരസ്കാരം. റൈറ്റേഴ്‌സ് കാപ്പിറ്റല്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനാണ് ഈ രാജ്യാന്തര സാഹിത്യോത്സവത്തിന്റെ സംഘാടകര്‍. റൈറ്റേഴ്‌സ് ക്യാപിറ്റര്‍ ഫൗണ്ടേഷന്റെ എക്‌സിക്യുട്ടീവ് അംഗമായി അഭിലാഷ് തെരഞ്ഞെടുക്കപ്പെട്ടു. ജൂണിൽ ഗ്രീസില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user