കാസർഗോഡ്: പറമ്പിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ശരിയാക്കാൻ പോയ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു. പനത്തടി പഞ്ചായത്തിൽ കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ദേവരോലിക്കൽ ബേബിയുടെ മകൻ ഉണ്ണി(31) യെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സകൾക്കുശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. പുലർച്ചെ ഏഴരയോടെയാണ് സംഭവം. വനാതിർത്തിക്കു സമീപമാണ് പൈപ്പ് സ്ഥാപിച്ചിരുന്നത്. തൊട്ടടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന സുകു എന്ന യുവാവാണ് പരിക്കേറ്റു കിടന്ന ഉണ്ണിയെ കണ്ടത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക