കണ്ണൂർ: പാനൂർ സ്ഫോടനത്തിൽ ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മീത്തലെ കുന്നോത്ത്പറമ്പ് സ്വദേശി സായൂജിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, കുന്നോത്ത്പറമ്പ് സ്വദേശി അതുൽ കെ, ചെണ്ടയാട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. സ്ഫോടനത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ബോംബ് നിർമാണത്തിനായി ആസൂത്രിത ഗൂഢാലോചന നടന്നെന്നും പൊലീസ് വിലയിരുത്തുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനും ഗുരുതരമായി പരിക്കേറ്റ ചികിത്സയിലുള്ള വിനീഷിനൊപ്പം പത്തോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ രണ്ടുപേർ നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പ്രദേശവാസികളായ വിനോദ്, അശ്വന്ത് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരെ ആശുപത്രിയിലെത്തിച്ച ചെണ്ടക്കാട് സ്വദേശി അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റ് മൂന്നുപേരെ കുറിച്ച് കൂടി വിവരം ലഭിച്ചത്. പിന്നാലെ ഷബിൻ ലാലിനെയും അതുലിനെയും കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ സ്ഥലത്ത് നിന്ന് ഏഴ് ബോംബുകൾ കൂടി കണ്ടെടുത്തിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക