KHRA സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ഈസ്റ്റർ ഈദ് വിഷു സൗഹൃദ സായാനവും
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പുതിയതായി ആരംഭിക്കുന്ന സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും
ഈസ്റ്റർ ഈദ് വിഷു സൗഹൃദ സായാനവും പെരുമ്പാവൂരിൽ അപ്പൂസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉത്ഘാടനം ചെയ്തു.
പെരുമ്പാവൂർ യൂണിറ്റ് പ്രസിഡൻ്റ് കെ ഇ നൗഷാദ് അധ്യക്ഷത വഹിച്ചു.
.കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്
ജി ജയപാൽ
ഈസ്റ്റർ ഈദ് വിഷു സൗഹൃദ സായാനവും ഉത്ഘാനം ചെയ്തു.
മുൻ നഗരസഭ ചെയർമാൻ അഡ്വ. എൻ സി മോഹനൻ, കെ എച്ച് ആർ എ ജില്ലാ പ്രസിഡൻ്റ് ടി ജെ മനോഹരൻ, ജില്ലാ സെക്രട്ടറി കെ ടി റഹിം, നഗരസഭ കൗൺസിലർ ടി ജവഹർ എന്നിവർ
മത സൗഹാർദ സന്ദേശം
നൽകി.
കെ എച്ച് ആർ എസുരക്ഷാ സബ്ബ് കമ്മറ്റി ചെയർമാൻ വി ടി ഹരിഹരൻ സുരക്ഷാ പദ്ധതി വിശദീകരണം നടത്തി. സുരക്ഷാ
പദ്ധതിയിൽ അംഗമായിട്ടുള്ള വ്യക്തി മരണപ്പെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി നൽകുംരണ്ടു വർഷത്തിനകം ഈ പദ്ധതിയിലൂടെ അർഹരായവർക്ക് മറ്റ് ചികിത്സാ സഹായങ്ങളും നൽകും.
സംസ്ഥാന സെക്രട്ടറി അബ്ദുൽ സമദ്, ജില്ലാ ട്രഷറർ ടി കെ അനിൽ ,ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ പാർത്ഥസാരഥി,സംസ്ഥാന സെക്രട്രയ്റ്റ് അംഗം ശ്രീമതി സുശീല,
സംസ്ഥാന കമ്മറ്റി അംഗങ്ങളായ
എ എം അബ്ദുൽ അസീസ്, എൻ എ ലുക്ക്മാൻ,
പെരുമ്പാവൂർ യൂണിറ്റ് രക്ഷാധികാരി ശ്രീകുമാർ പി, യൂണിറ്റ് വർക്കിഗ് പ്രസിഡൻ്റ് കെ എം ഉമ്മർ,
ജീവ കാരുണ്യ കമ്മറ്റി ചെയർമാൻ കെ റൗഫ്, മെമ്പർഷിപ്പ് ഡവലപ്പ്മെൻ്റ് കമ്മറ്റി ചെയർമാൻ സലീം ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു.
പെരുമ്പാവൂർ യൂണിറ്റ് സെക്രട്ടറി കെ ബി ശശി സ്വാഗതവും യൂണിറ്റ് ട്രഷറർ ബെന്നി പോൾ
നന്ദിയും പറഞ്ഞു
തുടർന്ന് സ്നേഹവിരുന്നും നടന്നു.
പെരുമ്പാവൂരിന്റെ ചാരിറ്റി ഈ വർഷവും, KHRA പെരുമ്പാവൂർ യൂണിറ്റിന്റെ ചാരിറ്റി പ്രവർത്തനം പെരുമ്പാവൂർ യൂണിറ്റ് ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ റൗഫ്, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു പി ഡേവിസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു അളകാപുരി യൂണിറ്റിലെ ചാരിറ്റിയുടെ തുക കൈമാറുന്നു
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക