പാലക്കാട്: കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസിന് ഇന്ന് പരീക്ഷണയോട്ടം. കോയമ്പത്തൂര്‍ -കെഎസ്ആര് ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയല്‍ റണ്‍ ആണ് നടക്കുന്നത്. ട്രെയിൻ സര്‍വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തിനിടെയാണ് പരീക്ഷണയോട്ടം. ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എസി ചെയര്‍കാര്‍ ട്രെയിനാണിത്. ഡബിള്‍ ഡക്കര്‍ ട്രെയിന്‍ ബുധനാഴ്ച രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും.
ബംഗളൂരുവിലും സമീപയിടങ്ങളിലും ജോലി ചെയ്യുന്ന കിനത്തൂകടവില്‍ നിന്നുള്ള ഐടി, ഐടിഇഎസ് ജീവനക്കാർക്കും പൊള്ളാച്ചി, ഉദുമല്‍പേട്ട, പളനി നിന്നുള്ള കച്ചവടക്കാര്‍ക്കും സേവനത്തിന്റെ ഗുണം ലഭിക്കും. നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ പൊള്ളാച്ചി, ഉദുമല്‍പ്പേട്ട, പളനി ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ദിണ്ടിഗല്‍ എന്നിവിടങ്ങളിലെത്തിയാണ് നിലവില്‍ ബംഗളൂരുവിലേക്ക് പോകുന്നത്. ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്. നിലവില്‍ ട്രെയിന്‍ സമയത്തെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക