കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും സിഎംആർഎൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ഹാജരായില്ല. നോട്ടീസിന് ഇതുവരെ മറുപടി കിട്ടിയില്ലെന്നും ഇഡി അറിയിച്ചു. ഒരു കോടി 75 ലക്ഷം രൂപയാണ് സോഫ്റ്റുവെയർ സേവനത്തിനെന്ന പേരിൽ സിഎംആർഎൽ കമ്പനി നൽകിയത്. എന്നാൽ എക്സാലോജിക്ക് ഇത്തരം സേവനങ്ങൾ പകരം നൽകിയിട്ടില്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ എക്സാലോജിക്കിന് സിഎംആർഎൽ നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക