Friday, 12 April 2024

ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ നാ​ട​ൻ തോ​ക്ക് !

SHARE

ഇ​രി​ട്ടി: വാ​ണി​യ​പ്പാ​റ തു​ടി​മ​ര​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ നാ​ട​ൻ തോ​ക്ക് ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ക​രി​ക്കോ​ട്ട​ക്ക​രി സി​ഐ കെ.​പി.​സു​നി​ൽ കു​മാ​ർ, എ​സ്ഐ​മാ​രാ​യ രാം​ദാ​സ്, രാ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ക്ക് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.   ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പോ​യ ആ​ളാ​ണു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ന്‍റെ സൈ​ഡി​ൽ തോ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് എ​ത്തി തോ​ക്ക് ക​സ്റ്റ​ഡി​യി​ലെടു​ത്ത​ത് . വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശം ആ​യ​തു​കൊ​ണ്ട് മൃ​ഗ​വേ​ട്ട​യ്ക്ക് ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന നാ​ട​ൻ തോ​ക്കാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശം ആ​യ​തു​കൊ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സ​ഹ​ച​ര്യ​ത്തി​ലും പോ​ലീ​സ് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സം​ഭ​വ​ത്തെ കാ​ണു​ന്ന​ത്.
 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user