വയനാട്: വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കാര്‍ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ആമിനയുടെ ഭര്‍ത്താവ് ഉമ്മര്‍ അടക്കം മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേര് മരണത്തിന് കീഴങ്ങുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറും തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്കാനിയ ബസുമായാണ് കൂട്ടിയിടിച്ചത്. കാര്‍ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക