കൊല്ലം: കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ശരിവച്ച് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴ. കൊല്ലം ജില്ലയിലാകെ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. ഇടിമിന്നലേറ്റ് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലം ചിറ്റുമല ഓണമ്പലംഓണംബലം സെന്റ് മേരീസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പെയ്ത മഴയിൽ കൊല്ലം നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് ഉണ്ടായി.
ശക്തമായ ഇടിമിന്നലിൽ തിരുവനന്തപുരം വർക്കലയിൽ വീട് തകർന്നു വീണു. വര്‍ക്കല കല്ലുവാതുക്കൽ നടയ്ക്കല്‍ വസന്തയുടെ വീടാണ് തകർന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക