വൈപ്പിൻ : വാക്കുതർക്കത്തിനിടെ യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ നാലംഗ സംഘം അറസ്റ്റിൽ. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി വീട്ടിൽ ആദർശ് (കുഞ്ഞ് 25), എടവനക്കാട് മായാബസാർ പ്ലാക്കൽ വീട്ടിൽ അശ്വിൻ (20), കസാലിപ്പറമ്പിൽ നിസാർ (23), അയ്യമ്പിള്ളി കുഴുപ്പിള്ളി വടക്കേടത്ത് അനന്തു (19) എന്നിവരാണ് അറസ്റ്റിലായത്. 18ന് വൈകിട്ട് ഏഴരയോടെ വളപ്പ് ഭാഗത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കമ്പി വടി, കത്തി തുടങ്ങിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമത്തിൽ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒളിവിൽപോയ പ്രതികളിൽ നാലുപേരെ മുനമ്പം ഡിവൈഎസ്പി എൻ.എസ്.സലീഷിന്റെ മേൽനോട്ടത്തിൽ പിടികൂടുകയായിരുന്നു. ഇനിയും പ്രതികൾ ഉണ്ട്. ഇവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. പ്രതികൾ മുമ്പും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ആദർശിനെ നേരത്തെ കാപ്പ ചുമത്തി നാട് കടത്തിയിട്ടുള്ളതാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക